Latest NewsUAEKeralaNewsGulf

അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ, 16 ഫ്‌ളാറ്റുകളും 13 വാഹനങ്ങളും കത്തിയമര്‍ന്നു

അജ്മാന്‍: അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ഫ്ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന്‍ നുഐമിയയിലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലുളള കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് തീ പടരുകയായിരുന്നു.

Read Also: കുളത്തിൽ യുവാവിന്റെ മൃതദേഹം: പ്രതി പിടിയിൽ

വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ വളരെ വേഗം ഒഴിപ്പിക്കുകയും ഉടന്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. അപകടത്തില്‍ 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്‌നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button