Latest NewsKerala

കെ.എം ഷാജിക്കെതിരായ ലഘുലേഖ കണ്ടെടുത്തത് സിപിഎം നേതാവെന്ന് വാദം

കൊച്ചി: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയി അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായലഘുലേഖ പോലീസ് കണ്ടെടുത്തതല്ല എന്ന് വാദം. ഇതിനെ തുടര്‍ന്ന് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ലഘു ലേഖ കണ്ടെടുത്തത് പോലീസല്ലെന്നും സിപിഎം നേതാവ് ഹാജരാക്കിയതെന്നും ആരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വളപട്ടണം പോലീസാണ് ലഘുലേഖ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്‌ഐ അന്ന് മൊഴി നല്‍കിയത്. ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നായിരുന്നു ഇതിലെ ഉള്ളടക്കം. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

തെളിവുകള്‍ മൊത്തത്തില്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്‌തെന്നും മുസ്ലിം അല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button