Latest NewsCars

സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ റെനോ ക്വിഡ് വിപണിയിലേക്ക്

സുരക്ഷയ്ക്ക് മുൻതൂക്കം ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെനോൾട്ട്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന 2019ക്വിഡില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം ക്യാബിനിൽ കൂടുതല്‍ സൗകര്യങ്ങൾ പ്രതീക്ഷിക്കാം. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തും. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ പതിപ്പ് ക്വിഡിന് ജീവൻ നൽകുക. മറ്റു വിവരങ്ങൾ ലഭ്യമല്ല. അടുത്തിടെ യൂറോപ്പിൽ പുതിയ പതിപ്പ് ക്വിഡിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button