കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്‌ക്കോ വേണ്ടി ഒരാൾ ചെലവഴിക്കുന്ന പണത്തിൽ നഷ്ടം കുറയ്ക്കുന്നതിനുള്ള ചില വഴികൾ പരിചയപ്പെടാം. ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ നമ്മുടെ പൈസ ലാഭിക്കാൻ കഴിയും.
ചോറ് പാകം ചെയ്യുമ്പോഴായിരിക്കും ഏറ്റവും അധികം ഇന്ധനം ഉപയോഗിക്കുന്നത്. ഇതിനൊരു വഴിയുണ്ട്. സാധാരണ വെള്ളം തിളക്കുമ്പോൾ അരി കഴുകി അതിലേക്ക് ഇട്ടാണല്ലോ നമ്മൾ ചോറ് ഉണ്ടാക്കുന്നത്. ഗ്യാസിന്റെ ഉപയോഗം പകുതിവരെ കുറക്കാൻ സാധിക്കുന്ന ഒരു എളുപ്പവഴിയുണ്ട്. പാകം ചെയ്യാൻ ഉദ്ദേശിക്കുന്ന അരി മറ്റൊരു പാത്രത്തിൽ വെള്ളമൊഴിച്ച് നന്നായി കഴുകിയ ശേഷം, പാത്രം നിറയെ വെള്ളമൊഴിച്ച് അരി അതിൽ അരമണിക്കൂറിലധികം സമയം ഇട്ട് വെയ്ക്കുക. ശേഷം അവ കൈകൊണ്ട് പരിശോധിക്കുകയാണെങ്കിൽ നന്നായി കുതിർന്നിട്ടുണ്ടാകും. ശേഷം കുക്കറിലിട്ട് വേവിക്കുക. അരി വെള്ളത്തിൽ കിടന്ന് കുതിർന്നതിനാൽ സാധാരണയേക്കാൾ കുറച്ചു സമയത്തിനുള്ളിൽ അവ പൂർണമായും വേവുകയും ഇത്തരത്തിൽ ഗ്യാസിന്റെ ഉപയോഗം ഒരു പരിധിവരെ കുറക്കുകയും ചെയ്യാവുന്നതാണ്.
ഇന്ധനം ലാഭിക്കാൻ ഇതാ ചില വഴികൾ
1. ഇന്ധനം ലാഭിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുക.
2. എന്ത് പാചകം ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക.
3. കറികൾ തിളച്ച് തുടങ്ങുമ്പോൾ തീജ്വാല കുറയ്ക്കുക.
5. ആഴം കുറഞ്ഞതും വീതിയുള്ളതുമായ വിശാലമായ പാത്രങ്ങൾ ഇന്ധനം ലാഭിക്കുന്നു.
6. താപനഷ്ടം സംഭവിക്കാതിരിക്കാൻ പാചകം ചെയ്യുന്ന വസ്തു നന്നായി മൂടുക.
Post Your Comments