Latest NewsGulf

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ മരണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു

മരണനിരക്കിലെ വര്‍ധന ഞെട്ടിയ്ക്കുന്നത് : മരിക്കുന്നതിനുള്ള പ്രധാനകാരണങ്ങള്‍ ഇവ

ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതായാണ് കണക്ക്. വിദേശകാര്യ സഹമന്ത്രി വി കെ സിംഗാണ് ലോക്‌സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇക്കാര്യം പറഞ്ഞത്.

യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാരാണ് മരിച്ചത്. മരണസംഖ്യ ഏറ്റവും കൂടുതല്‍ സൗദി അറേബ്യയിലാണ്. 2014-18 കാലയളവില്‍ 12,828 ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ മരിച്ചത്. മരണസംഖ്യയില്‍ യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 7,877 പേര്‍ മരണപ്പെട്ടു. ബഹ്‌റൈനാണ് മരണസംഖ്യയില്‍ ഏറ്റവും കുറവ്. 1,021 ഇന്ത്യക്കാര്‍ മരിച്ചതായാണ് ബഹ്‌റൈനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഒമാന്‍ (2,564), കുവൈറ്റ് (2,932), ഖത്തര്‍ (1,301) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മരണസംഖ്യ കുറയ്ക്കുന്നതിനായി അതത് രാജ്യങ്ങളില്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ലേബര്‍ ക്യാമ്പുകളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും വി കെ സിംഗ് ലോക്‌സഭയെ അറിയിച്ചു. ഭാരതീയ പ്രവാസി കേന്ദ്രയുടെ സഹകരണത്തേടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആത്മഹത്യ, റോഡ് അപകടം എന്നിവയാണ് മരണനിരക്ക് കൂടാനുള്ള പ്രധാന കാരണങ്ങളെന്നും സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 2016ലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത്. 6,013 ഇന്ത്യക്കാര്‍ മരിച്ചതായാണ് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ ഇത് 5,906 ആയി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button