Latest NewsKerala

തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ല്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാ​​വി​​ലെ ആ​​റു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ര്‍​​ത്താ​​ല്‍.

കഴിഞ്ഞദിവസം ബി​​ജെ​​പി, മ​​ഹി​​ളാ​​മോ​​ര്‍​​ച്ച പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍​​ക്കു​​നേ​​രെയാണ് പോ​​ലീ​​സ് അ​​തി​​ക്ര​​മം ഉണ്ടായത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. ഹർത്താലിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. മറ്റ് ജില്ലകളില്‍ മാറ്റമില്ലാതെ നടക്കും. ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button