Latest NewsKuwait

പാസ്‍പോർട്ട് അപേക്ഷകളിൽ ഈ രേഖകൾ നിർബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: പാസ്‍പോർട്ട് അപേഷകളിൽ റഫറൻസ് രേഖകൾ നിർബന്ധമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. പാസ്‍പോർട്ട് സേവനങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവിൽ ഐ.ഡി പകർപ്പ്, ഫോൺ നമ്പർ എന്നിവയാണ് നിർബന്ധമാക്കിയത്. കുവൈത്തിൽ ഇന്ത്യക്കാരായ പ്രവാസികൾക്ക് പാസ്‍പോർട്ട് സേവനങ്ങൾ നൽകുന്ന കോക്സ്‍ ആന്റ് കിങ്സ് എന്ന ഏജൻസിക്കയച്ച സർക്കുലറിലാണ് എംബസി പുതിയ നിബന്ധനകൾ വ്യക്തമാക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. അതിനാൽ നിരവധിയാളുകൾ പാസ്‍പോർട്ട് പുതുക്കാൻ സേവന കേന്ദ്രത്തിലെത്തി മടങ്ങുകയാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ മേൽവിലാസം സിവിൽ ഐ.ഡി പകർപ്പ്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും അപേക്ഷാഫോറത്തിന്റെ 19-ാം നമ്പർ കോളത്തിൻ ചേർക്കണമെന്നാണ് പുതിയ നിർദ്ദേശം. എംബസിയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഗാർഹിക ജോലിക്കായി കുവൈത്തിൽ എത്തിയവർക്ക് പുതിയ നിർദേശം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button