പേരാമ്പ്ര: കല്ലോട് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്ത്തകന് കല്ലോട് കീഴലത്ത് പ്രസൂണ്‍(32), പിതാവ് കുഞ്ഞിരാമന്(62) എന്നിവരെയാണ് ബൈക്കിലെത്തിയ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് ബൈക്കില്‍ പോകവേയാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം പ്രസൂണിൻറെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞമാസം 18ന് ഈ ഭാഗത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു.ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചള്‍ നടന്നതിനു പിന്നാലെയാണ് പ്രസൂണിന് വെട്ടേല്‍ക്കുന്നത്.
Post Your Comments