കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. പോലീസ് ഇവർക്കായുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അര്‍ദ്ധനഗ്നയായ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആര്‍ഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments