റായ്പുര്‍: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢില്‍ ബിജെപിയുടെ പ്രതീക്ഷയെ തകർത്ത് കോൺഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഢില്‍ വ്യക്തമായ ലീഡ് നേടി കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 57 സീറ്റില്‍ കോണ്ഗ്രസ്ലീഡ് ചെയ്യുകയാണ്. ബിജെപി 26 സീറ്റിലും വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.
അതെ സമയം രാജസ്ഥാനിൽ വസുന്ധരെ രാജ സിന്ധ്യയുടെ സർക്കാരിന്റെ ഭരണ വിരുദ്ധ വികാരത്തിനിടയിലും കോൺഗ്രസ്സിന് നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 93സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 85 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നുണ്ട്. അതെ സമയം പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം.
തൊട്ട് പിറകെ കോണ്‍ഗ്രസുണ്ട്. വ്യക്തമായ മുന്നേറ്റമാണ് എം എൻ എഫിന് ഉള്ളത്. പ്രാദേശിക കക്ഷിയയായ മിസോ നാഷണല്‍ ഫ്രണ്ട് (എം എൻ എഫ് ) 25 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് വെറും 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എം എൻ എഫ് നു ബിജെപി പിന്തുണയാണ് ഉള്ളത്.
Post Your Comments