Latest NewsNewsIndia

തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത് ഇസ്ലാമിനെതിര്, മതത്തെ ദുര്‍ബലപ്പെടുത്തും: അഹമ്മദാബാദ് ഇമാം

അഹമ്മദാബാദ്: മുസ്ലീം സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നവര്‍ ഇസ്ലാമിന് എതിരാണെന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ജുമാ മസ്ജിദിലെ ഷാഹി ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. അവർ മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇമാം കൂട്ടിച്ചേർത്തു. ഇവിടെ ആണുങ്ങളാരും ബാക്കിയില്ലാത്തതിനാലാണോ പെണ്ണുങ്ങളെ നിര്‍ത്തുന്നതെന്നും ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി ചോദിച്ചു.

‘നിങ്ങള്‍ സ്ത്രീകളെ എംഎല്‍എയും കൗണ്‍സിലര്‍മാരുമൊക്കെ ആക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഹിജാബിനെ സംരക്ഷിക്കാന്‍ പിന്നെ നമുക്ക് കഴിയില്ല. ഹിജാബ് പ്രശ്നം ഉന്നയിക്കാന്‍ പോലും പിന്നീട് കഴിഞ്ഞെന്ന് വരില്ല. സര്‍ക്കാരിനോട് ഹിജാബ് പ്രശ്നം അവതരിപ്പിച്ചാല്‍, നിങ്ങളുടെ സ്ത്രീകളെല്ലാം ഇപ്പോള്‍ പാര്‍ലമെന്റില്‍ പോലും എത്തുന്നുണ്ടല്ലോ എന്നായിരിക്കും മറുപടി,’ ഷബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.

ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

സ്ത്രീകൾ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തേണ്ടിവരുമെന്നും മതം നോക്കാതെ എല്ലാവരോടും സംസാരിക്കുമെന്നും ഇമാം പറഞ്ഞു. സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും ഇമാം വ്യക്തമാക്കി.

‘ഇന്നത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സ്ത്രീകള്‍ ആണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. അതിനാല്‍, സ്ത്രീകളെ കൈയ്യിലെടുത്താല്‍, അവര്‍ക്ക് മുഴുവന്‍ കുടുംബത്തെയും കൂടെ നിര്‍ത്താനാകും. അവരുടെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യവും ഞാന്‍ കാണുന്നില്ല,’ ഇമാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button