ഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
വിഷയം ചർച്ച ചെയ്യാനായി എൻസിപി നേതാവ് ശരത് പവാർ വിളിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, സ്വതന്ത്ര അംഗം കബിൽ സിബൽ, സമാജ്‍വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ശിവ സേന (താക്കറെ പക്ഷം) അംഗം അനിൽ ദേഷൈ, ബിആർഎസ് അംഗം കെ കേശവ് റാവു എന്നിവർ പങ്കെടുത്തു. അതേസമയം, ത്രിണമൂൽ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല.
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചതായും അതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമെന്നാണ് പ്രതീക്ഷയെന്നും യോഗ ശേഷം ശരത് പവാർ വ്യക്തമാക്കി. ആഭ്യന്തര കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യാൻ റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന തള്ളിയതായും പവാർ പറഞ്ഞു.
Post Your Comments