മോഷ്ടാക്കള്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി ഒരു കടയുടമ. വിദഗ്ധ മോഷ്ടാക്കള്‍ക്ക് 64 ഡോളര്‍ (4500 രൂപ) ശമ്പളത്തിനൊപ്പം അവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന വിചിത്ര പരസ്യമാണ് ലണ്ടനിലെ ഒരു വ്യാപാരി നൽകിയത്. രണ്ട് നിബന്ധനകളും വെക്കുകയുണ്ടായി. ഒരു മണിക്കൂറിനുള്ളില്‍ മോഷണം നടത്തണം, കൂടാതെ എങ്ങനെ മോഷണം നടത്തിയെന്നും വിശദീകരിക്കുകയും വേണം.
2013ല്‍ ആരംഭിച്ച ഈ തുണിക്കടയില്‍ തുടക്കം മുതല്‍ വസ്ത്രങ്ങള്‍ മോഷണം പോയിരുന്നു. ഇത് തടയാനായാണ് ഇത്തരത്തിലൊരു നിലപാട് കടയുടമ സ്വീകരിച്ചത്. പുതിയ തീരുമാനത്തിലൂടെ മോഷണ രീതികള്‍ ഏതെല്ലാം എന്ന് മനസിലാക്കാന്‍ കഴിയുമെന്നും അതിനെ വെല്ലുന്ന സെക്യൂരിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
Post Your Comments