Latest NewsGulf

ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത

എണ്ണ വില കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിയ്ക്കുമെന്ന് സൗദി :

റിയാദ്: ഇന്ത്യയില്‍ ഇന്ധന വില കുറയാന്‍ സാധ്യത . എണ്ണ വില കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിയ്ക്കുമെന്ന് സൗദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സൗദി ഊര്‍ജമന്ത്രി. എണ്ണ വില കുറക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സൗദി ഊര്‍ജ മന്ത്രി. കഴിഞ്ഞ ആഴ്ച നടന്ന ജി 20 ഉച്ചകോടിയില്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് ഊര്‍ജ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ക്രൂഡ് ഓയിലിന്റെ വില കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സൗദിയോട് ആവശ്യപ്പെടുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രമുഖ രാജ്യങ്ങള്‍ എണ്ണ വില വര്‍ധിക്കുന്നതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയതായും ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങള്‍ വില കുറക്കാന്‍ അഭ്യര്‍ത്ഥിച്ചതായും മന്ത്രി വിശദീകരിച്ചു. എണ്ണ ഉല്‍പാദകര്‍ക്ക് ഉപഭോക്താക്കളും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ത്യയുമായി വിവിധ ഊര്‍ജ സമ്മേളനങ്ങളില്‍ സൗദി സംവദിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥനയും സൗദി മുഖവിലക്കെടുക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സൗദി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഊര്‍ജ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി 20 ഉച്ചകോടിയുടെ തൊട്ടുടനെ ഒപെക് ഉച്ചകോടി വിയന്നയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചക്ക് വന്നത്. വിയന്ന ഉച്ചകോടിയില്‍ 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കുന്നതോടെ വില വര്‍ധനവുണ്ടാവുമെന്നും ഉപഭോഗ രാജ്യങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മോദിയുടെ അഭ്യര്‍ഥന. എന്നാല്‍ വിപണി സന്തുലിതത്വം നിലനിര്‍ത്തുമെന്നും ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന നിലപാട് സൗദിയോ ഒപെക് കൂട്ടായ്മയോ സ്വീകരിക്കില്ലെന്നും എന്‍ജി. ഖാലിദ് അല്ഫാലിഹ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button