ഇടുക്കി: നീലകുറിഞ്ഞി പറിക്കെരുതെന്നും നശിപ്പിക്കെരുതെന്നും വനംവകുപ്പ് പറയുമ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനില്‍ ഇവ നശിപ്പിക്കപ്പെടുന്നു. നീലകുറിഞ്ഞി പറിച്ച് വഴിയോരങ്ങളില്‍ കച്ചവടം നടത്തുകയാണ് ഇവിടെയുള്ളവര്‍. നീലകുറിഞ്ഞിയുടെ തണ്ടുകള്‍ ഒടിച്ചാണ് ഇവര്‍ കച്ചവടത്തിനെത്തിക്കുന്നത്. അതേസമയം നീലകുറിഞ്ഞി കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ കടയില്‍ എത്തുന്നുവെന്നാണ് ഇവരുടെ വാദം.
മൂന്നാറിലെ നീലകുറുഞ്ഞിയുടെ വസന്തം അവസാനിച്ചപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ ടോപ്പ് സ്റ്റേഷനില്‍ ഇപ്പോഴും കുറച്ച് പൂക്കള്‍ ബാക്കിയുണ്ട്. എന്നാല്‍ സ്വകാര്യ ലാഭത്തിനായി ഇവ നശിപ്പിക്കപ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. അതേസമയം ഇത്തരത്തില്‍ വാങ്ങുന്ന ചെടികള്‍ മൂന്നാറിലെ വനപാലകര്‍ പിടികൂടിയാല്‍ വന്‍ പിഴയാണ് ഈടാക്കുന്നത്.കൂടാതെ കുറുഞ്ഞിച്ചെടികള്‍ ഒടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 2000 രൂപ പിഴയും വനം വകുപ്പ് ഈടാക്കുന്നുണ്ട്.
അതേസമയം കച്ചവടക്കാരുടെ ഇടയില്‍ ബോധവത്കരണം നടത്തി തമിഴ്‌നാടിന്റെ സഹയത്തോടെ കുറുഞ്ഞിച്ചെടികള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments