കുന്നംകുളം: ഫേസുബുക്ക് വഴി സ്വര്‍ണ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പോലൂസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച കേസിലെ പ്രതിയായ പൂവത്തൂര്‍ കൂമ്പുള്ളി പാലത്തിനുസമീപം പന്തായില്‍ ദിനേഷ് (36) ആണ് പിടിയിലായത്. സ്ത്രീയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാള്‍ 25 പവന്‍ സ്വര്‍ണം തട്ടിയ കേസിലെ പ്രതിയാണിയാള്‍.
സ്ത്രീ ഫേസ്ബുക്കില്‍ സുഹൃത്തിനയച്ച സന്ദേശം ലൈക്ക് ചെയ്താണ് ഇയാള്‍ ഇവരുമായി പരിചയം സ്ഥാപിച്ചെടുത്തത്. പിന്നീട് ഇവരുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് ഇയാള്‍ സ്ത്രീയുമായി ഫോണിലും സംസാരിക്കാന്‍ തുടങ്ങി. കൂടാതെ ഇടയ്ക്കിടക്ക് കണ്ടുമുട്ടിയിരുന്ന സ്ത്രീയോട് ദിനേശ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.
കെട്ടിടനിര്‍മാണത്തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലിചെയ്തിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പണയപ്പെടുത്തിയ സ്വര്‍ണം കാലാവധി കഴിഞ്ഞിട്ടും എടുത്തു നല്‍കാതായതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. കുന്നംകുളം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജോയ്, സുധീര്‍, സന്തോഷ് എന്നിവരടക്കമുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗുരുവായൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments