ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വിധി പറയും.
1993 ഇന്ത്യ- ഇംഗ്ലണ്ട് എക്സ്ട്രഡിഷന്‍ (വിട്ടുകിട്ടല്‍) ഉടമ്ബടി പ്രകാരമാണ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ രാജ്യം ആവശ്യപ്പെട്ടത്. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല.ജഡ്ജി എമ്മ അര്‍ബത്നോട്ടാണ് വിധി പ്രഖ്യാപിക്കുന്നത്. മല്യയെ വിട്ടുകിട്ടുന്നതില്‍ തടസങ്ങളില്ല എന്നാണ് കോടതിവിധിയെങ്കിലും ഉന്നത നീതിപീഠത്തെ സമീപിക്കാവുന്നതിനാല്‍ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ സാദ്ധ്യതയില്ല.
Post Your Comments