കണ്ണൂര്‍: കെ. എസ്. ആര്‍. ടി. സിയില്‍ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, പരിഷ്‌കാരം നടപ്പിലാകും. സഹകരിക്കാത്ത ജീവനക്കാരുടെ പട്ടികയും നല്‍കണം. നാലായിരത്തിലേറെ എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ എം.ഡിയുടെ ഈ നിര്‍ദ്ദേശം ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡ്രൈവര്‍ ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ ഏറെയില്ലാത്തതും തലവേദനയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ നാല് സ്‌കാനിയ ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയെങ്കിലും ജീവനക്കാരുടെ കുറവ് സര്‍വീസിനെ ദോഷകരമായി ബാധിച്ചിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ ദീര്‍ഘദൂര സര്‍വീസുകളില്‍ നിയമിക്കുന്നതോടെ നിശ്ചിതസമയത്ത് ഡ്യൂട്ടി മാറാമെന്നതാണ് മെച്ചം. ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടിക്കിടരുതെന്നാണ് നിര്‍ദേശം.
പരിഷ്‌കാരത്തിന്റെ ഭാഗമായി രണ്ട് ലൈസന്‍സുള്ള ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. വിരലിലെണ്ണാവുന്നവരാണ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. ഇവരില്‍ പലരും പുതിയ സംവിധാനത്തില്‍ ജോലി ചെയ്യാനാവില്ലെന്നും എം.ഡിയെ അറിച്ചിട്ടുണ്ട്. അപകടങ്ങള്‍ കൂടുന്നത് കടുത്ത സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. കെ.എസ്. ആര്‍.ടി.സി ബസുകള്‍ തന്നെ കൂട്ടിയിടിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യുമ്ബോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. പരിഷ്‌കാരത്തോടെ ഇതു കുറയ്‌ക്കാമെന്നു കരുതുന്നു.
Post Your Comments