തൃശൂര്‍ : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ(84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്റായും കെപിസിസി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments