![](/wp-content/uploads/2025/02/radha.webp)
തൃശൂര്‍: കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണന്‍ എംപി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.
ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജന്‍, രമേഷ് എന്നിവരാണ്.
Post Your Comments