കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ കോടതി മാറ്റിവച്ചു. ഈ മാസം പതിമൂന്നിലേക്കാണ് മാറ്റിയത്. ശബരിമല സന്നിധാനത്ത് 52കാരിയെ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ടാണ് തില്ലങ്കേരി ജാമ്യാപേക്ഷ നല്‍കിയത്.
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസം കുഞ്ഞിന്റെ ചോറൂണിനെത്തിയ മൃദുല്‍കുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും ആക്രമിച്ചു വെന്നാണ് കേസ്. ഇവരെ 150 സ്വാമിമാര്‍ തടഞ്ഞു നിര്‍ത്തിയതായാണ് കേസ്. സന്നിധാനം പോലീസാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടി സുനില്‍കുമാര്‍ മുഖേനയാണ് തില്ലങ്കേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Post Your Comments