ന്യൂഡല്‍ഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ്. ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
Read Also: പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച: സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു
ഓണ്‍ലൈന്‍ ആയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങള്‍ ആണ് സിദ്ദിഖ് ഉയര്‍ത്തുന്നത്. സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ധിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആണ് ആവശ്യം.മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പരാതിക്കാരിയും തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
Post Your Comments