KeralaLatest NewsNews

ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ സിദ്ദിഖ്

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അഞ്ചു വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.

Read Also: വാല്‍പ്പാറ കോളേജിലെ 6 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം:അധ്യാപകര്‍ ഉള്‍പ്പെടെ 4പേര്‍ അറസ്റ്റില്‍

സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു.

 

തെളിവുകളെല്ലാം ശേഖരിച്ച ശേഷം അറസ്റ്റിലേക്കും മറ്റു നടപടികളിലേക്കും പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ച് കേസെടുക്കാമെന്ന സുപ്രീം കോടതി വിധിയുള്ളതിനാല്‍ അത് അടിസ്ഥാനമാക്കിയാണ് എല്ലാ പരാതികളിലും മുന്നോട്ടുപോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button