UAELatest NewsGulf

ചെക്ക്ബുക്ക് : യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ വിജ്ജാപനമിറക്കി

അബുദാബി :  ചെക്കുബുക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്കായി പുതിയ വിജ്ജാപനം ഇറക്കി. ചെക്ക് അനുവദിക്കുന്നതിന് മുന്‍പ് ബാങ്ക് തന്‍റെ ഇടപാടുകാരുടെ തിരിച്ചടവിനുളള സാധ്യത അതായത് ഇടപാടുകാരന്‍റെ സാമ്പത്തിക ഭദ്രത അല്‍ എത്തിഹാഡ് ക്രെഡിറ്റ് ബ്യൂറോയുമായി ( AECB) ബന്ധപ്പെട്ട് വ്യക്തത വരുത്തിയതിന് ശേഷമാത്രമേ ചെക്ക് നല്‍കുവാന്‍ പാടുളളു. പുതിയതായി വരുന്ന ഇടപാടുകാര്‍ക്ക് ഇനിമുതല്‍ കൂടിയപക്ഷം 10 താളുകള്‍ അടങ്ങിയ ചെക്ക് ബുക്കുകള്‍ മാത്രം അനുവദിക്കാം .

ചെക്ക് മറ്റൊരാള്‍ക്കായി ഇടപാടുകാരന്‍ നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ടില്‍ വേണ്ടത്ര പണമില്ലാതെ മടങ്ങിയാല്‍ ആ വിവരം ഇനിമുതല്‍ അല്‍ എത്തിഹാഡ് ക്രെഡിറ്റ് ബ്യൂറോ ( AECB) യില്‍ രേഖപ്പെടുത്തപ്പെടുമെന്നും അത് പണം തിരിച്ചടക്കുന്നതിനുളള ഇടപാടുകാരന്‍റെ കഴിവ് അല്ലെങ്കില്‍ ഇടപാടുകാരന്‍റെ മേലുളള ബാങ്കിന്‍റെ വിശ്വാസത്തില്‍ ഭംഗം വരികയും പിന്നീട് ഇത് സംബന്ധിയായ ഇടപാടുകള്‍ ബാങ്കുമായി നടത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് ഇടപാടുകാരെ ബോധിപ്പിക്കണമെന്നും വിജ്ജാപനത്തിലുണ്ട്. അതുമാത്രമല്ല ചെക്ക് വഴിയുളള ഇടപാടുകള്‍ കുറച്ച് ഡയറക്ട് ഡെബിറ്റ് , ബാങ്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ ഇടപാടുകാരെ പ്രോല്‍സാഹിപ്പിക്കണമെന്നും വിജ്ജാപനത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button