Latest NewsNewsInternational

ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ പുതിയ നീക്കങ്ങൾ; ക്യാരി ലാം പുതിയ നിയമം പുറത്തിറക്കി

ഹോങ്കോങ്ങ്: ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് തടയിടാൻ ഹോങ്കോങ്ങിൽ ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം പുതിയ നിയമം പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ പ്രതിഷേധക്കാർക്ക് സമരപരിപാടികൾക്കിടെ മുഖംമൂടി ധരിക്കാൻ കഴിയില്ലെന്ന് പുതിയ നിരോധന നിയമം കൂടി പ്രാബല്യത്തിൽ കൊണ്ടുവന്നു.

ഒരു ഉത്തരവാദിത്തമുള്ള സർക്കാരിന് രാജ്യത്തെ കലാപത്തിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ശ്രമകരമായ തീരുമാനമാണെങ്കിലും പൊതുജന സംരക്ഷണാർത്ഥമാണ് നിയമം നടപ്പിലാക്കുന്നതെന്ന് ക്യാരി ലാം പറഞ്ഞു. കോളനി ഭരണകാലത്തെ അടിയന്തരാവസ്ഥ നിയമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ക്യാരിലാം മുഖംമൂടി നിരോധന നിയമം നടപ്പിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പ്രതിക്ഷേധത്തിൽ പെട്രോൾ ബോംബുമായി വന്ന ആളെ പൊലിസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മഞ്ഞ ഹെൽമെറ്റിനും സൺഗ്ലാസിനും ഒപ്പം ശ്വസനസഹായിയുമായി എത്തിയ പ്രതിഷേധക്കാർ പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. അതേ സമയം മുഖംമൂടി നിരോധനത്തോടെ പ്രതിക്ഷേധത്തിന്റെ ആക്കം കൂടുകയേ ഉള്ളൂവെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button