Latest NewsIndia

അര്‍ണാബ് ഗോസ്വാമിയ്ക്ക് കോടതിയുടെ സമന്‍സ്: തിരുവനന്തപുരത്ത് വരേണ്ടി വരും

തിരുവനന്തപുരം•ശശി തരൂര്‍ ഫയല്‍ ചെയ്ത മനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് കോടതിയുടെ സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശശി തരൂര്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ മനനഷ്ടക്കേസിലാണ് കോടതി നടപടി.

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കും എന്ന് വ്യക്തമായ കോടതി അര്‍ണബ് ഗോസ്വാമിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു. ഫെബ്രുവരി 28 ന് അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ശശി തരൂര്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ചാനലിന്റെ ഓഹരി ഉടമകളായ എആര്‍ജി ഔട്ട്‌ലെയര്‍ മീഡിയയും ഏഷ്യനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡും കേസില്‍ എതിര്‍കക്ഷികളാണ്.

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 8, 13 തീയ്യതികളില്‍ റിപ്പബ്ലിക് ടിവി നല്‍കിയ വാര്‍ത്തകള്‍ക്കെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

ഈ വിഷയത്തില്‍ അര്‍ണബിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

https://youtu.be/CAvcY5roQb4

shortlink

Related Articles

Post Your Comments

Related Articles


Back to top button