KeralaLatest News

പിറവം പളളി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുളള തര്‍ക്കം ; ഇരു സഭകളുടെയും പുതിയ നിലപാട്

കൊച്ചി : പിറവം പളളിയുടെ ഉടമസ്ഥതയെച്ചൊല്ലി ഒാര്‍ത്തോഡോക്സ് – യാക്കോബായ സഭ തമ്മില്‍ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇരുസഭകളും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കിയത്. പിറവം പളളിയുടെ മേല്‍ പൂര്‍ണ്ണ അവകാശം നല്‍കണമെന്ന് ഒാര്‍ത്തഡോക്സ് സഭ വാദിച്ചു.

എന്നാല്‍ പളളിയുടെ ഉടമസ്ഥാവകാശം കെെമാറാന്‍ ഉത്തരവുകള്‍ ഒന്നും തന്നെ ഇല്ലെന്നും പോലീസ് മുഖാന്തിരം ബലപ്രയോഗത്തിലൂടെയുളള ഒഴിപ്പിക്കല്‍ നടത്തരുതെന്നുമാണ് യാക്കോബായ സഭ യോഗത്തില്‍ നിലപാട് അറിയിച്ചത്. പള്ളി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രാര്‍ത്ഥന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു.

പിറവം പളളിയുടെ കാര്യത്തിലടക്കമുളള സുപ്രീംകോടതിയുടെ സഭക്ക് അനുകൂലമായ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഒാര്‍ത്തോഡോക്സ് സഭ വീണ്ടും ഉൗന്നിപറഞ്ഞത്. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായി സമവായ ചര്‍ച്ച നടത്തമമെന്നാണ് യാക്കോബായ സഭ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button