Latest NewsKeralaNews

കോതമംഗലം ചെറിയപള്ളി തർക്കം : നിർണായക തീരുമാനവുമായി ഹൈക്കോടതി

കൊച്ചി : ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയപള്ളി കേസിൽ നിർണായക തീരുമാനവുമായി ഹൈക്കോടതി. ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് നിർദേശിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പരാതി ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതിനായി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി.

Also read : ഒരുമിച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി : യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ക്രമസമാധാന പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയും, പള്ളിക്കുള്ളിൽ തമ്പടിച്ചവരെ പൂർണമായും ഒഴിപ്പിച്ച ശേഷമായിരിക്കണം പള്ളി ഏറ്റെടുക്കേണ്ടത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ അധികാരം കളക്ടർക്ക് ഉപയോഗിക്കാം. കളക്ടറുടെ നടപടി തടസപ്പെടുത്താൻ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. കളക്ടർ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നൽകുന്ന കാര്യം പരിഗണിക്കുക. മൃതസംസ്കാരങ്ങൾക്ക് പള്ളിയിൽ തടസമുണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button