മനാമ : ബഹ്റൈനിൽ മലയാളി കടലില്‍ മുങ്ങിമരിച്ചു. കോട്ടയം സ്വദേശിയും പ്രമുഖ ബിസിനസ് സ്ഥാപനമായ ഇറാം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാസ് അറേബ്യയുടെ ഡയറക്ടറുമായ മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. അവധി ആഘോഷിക്കാനാണു സൗദിയിൽ നിന്നു മിഷാല്‍ മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കൊപ്പം ബഹ്റൈനിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ പവിഴപ്പുറ്റ് കാണാന്‍ പോകവെയാണ് അപകടമെന്നാണു വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
Post Your Comments