കോഴിക്കോട്: ശബരിമലയുടെ പേരില്‍ നടക്കുന്ന സമരത്തെ കുറിച്ച് സുനില്‍.പി.ഇളയിടം. സമരം വിശ്വാസവിരുദ്ധമാണെന്ന് എഴുത്തുകാരന്‍ ഡോ. സുനില്‍ പി. ഇളയിടം പറയുന്നു. മതവിരുദ്ധമായത് മതത്തിന്റെ പേരില്‍ ചെയ്യുകയാണ് നാമജപഘോഷയാത്രയിലൂടെ നടക്കുന്നത്. മതത്തെ കേവലം ആചാരമായി മനസിലാക്കുമ്പോഴാണ് ഇങ്ങനെ ഒരു കൂട്ടം ആളുകളെ സമരത്തിന് ഇറക്കാനായി കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാര്‍ വിശ്വാസമാക്കി മാറ്റുന്നത്. അത് ദൈവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മാറുമറയ്ക്കലും ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തതുമെല്ലാം ഒരു കാലത്ത് മനോഹരമായ ആചാരമായിരുന്നു. അത് റദ്ദാക്കിയപ്പോഴാണ് അനാചാരമായി മാറിയത്. സവര്‍ണമേലാളന്‍മാരുടെയും ജാതി പ്രമാണിമാരുടെയും ഔദാര്യബുദ്ധികൊണ്ടല്ലെന്നും ജീവന്‍ ബലിയര്‍പ്പിച്ചും സമരം ചെയ്തും ഏറെ കഷ്ടപ്പെട്ടാണ് അതെല്ലാം അനാചരങ്ങളാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments