KeralaNattuvarthaLatest NewsIndiaNews

രാജ്യത്ത് വര്‍ഗീയതയെ പുനരുജ്ജീവിപ്പിക്കാനാണ്‌ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കൊണ്ടുളള മത്സരം സംഘടിപ്പിച്ചത്: സുനിൽ പി ഇളയിടം

തിരുവനന്തപുരം: രാജ്യത്ത് ഹൈന്ദവ വര്‍ഗ്ഗീയതയെ പുനരുജ്ജീവിപ്പിക്കാനാണ്‌ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചതെന്ന് എഴുത്തുകാരൻ സുനിൽ പി ഇളയിടം. മത്സരം സംഘടിപ്പിച്ചത് ആര്‍എസ്‌എസ് അജണ്ടയുടെ ഭാഗമാണെന്നും, ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയത്തിന് ദേശീയ പരിവേഷം നല്‍കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഗോഡ്സെ പ്രകീര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഈ ഭക്ഷണങ്ങൾ പ്രമേഹരോഗത്തെ വിളിച്ചുവരുത്തും!

‘നാഥുറാം ഗോഡ്സെ എന്‍റെ ആദര്‍ശം എന്ന വിഷയത്തില്‍ ഗുജറാത്തിലെ സ്കൂളുകളില്‍ നടത്തിയ പ്രസംഗ മത്സരം ആര്‍എസ്‌എസ് നേതാവിനെ മഹത്വവത്ക്കരിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണ്. ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്താനുളള ശ്രമമായിരുന്നു ഗാന്ധിവധം എന്ന് വരുത്തി തീര്‍ക്കുകയാണ് ആര്‍എസ്‌എസ് ലക്ഷ്യം’, സുനിൽ പി ഇളയിടം ആരോപിച്ചു.

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വിവിധ സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകളിലാണ് അഞ്ച് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് നാഥുറാം ഗോഡ്സെ എന്‍റെ ആദര്‍ശം എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button