ആലപ്പുഴ : ശബരിമല പ്രക്ഷോഭത്തിനു നേരെ കണ്ണടച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനായിരുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തോട് അടുപ്പം കാണിക്കുന്നവര്‍ വരുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കേണ്ടതില്ല. എസ്.എന്‍.ഡി.പി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി.
സമ്മേളനത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനും എല്‍.ഡി. എഫിനുമുള്ള പിന്തുണ പ്രഖ്യാപിച്ചു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിലും വനിതാ മതിലിന്റെ സംഘാടനം സംബന്ധിച്ചും വിശദീകരിച്ച പ്രസംഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും വെള്ളാപ്പള്ളി മറുപടി പറഞ്ഞു. സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് താന്‍ ശബരിമല വിഷയത്തില്‍ തെരുവില്‍ ഇറങ്ങരുതെന്ന് പറഞ്ഞതെന്നും തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് മുഴുവന്‍ ഈഴവരാകുമായിരുന്നുവെന്നും വെളളാപ്പളളി പറഞ്ഞു.
Post Your Comments