KeralaLatest News

ശബരിമലയില്‍ കുട്ടികളെ കവചമാക്കി പ്രതിഷേധം; ഡിജിപിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഇങ്ങനെ

പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരങ്ങളില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടെത്തി. കുട്ടികളുടെ അവകാശ ലംഘനത്തില്‍ വരുന്ന കുറ്റമാണിതെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കുട്ടികളെ കവചമായി ഉപയോഗിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കമ്മീഷന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. ശാരീരികമായോ മനസികമായോ പ്രായസങ്ങള്‍ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന് കമ്മീഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button