ശബരിമല : തീർഥാടകരുടെ തിരക്ക് കൂടിയതിനാൽ സന്നിധാനത്ത് അപ്പം അരവണ തയ്യാറാക്കൽ വീണ്ടും ആരംഭിച്ചു. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ ഇക്കുറി അപ്പം അരവണ വിൽപ്പനയിലും കനത്ത ഇടിവുണ്ടായിരുന്നു. ഇതേ തുടന്ന് പ്രസാദം തയ്യാറാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അരവണ തയ്യാറാക്കുന്ന യന്ത്രത്തിൽ ശർക്കര കട്ടപിടിക്കുന്നതിനാൽ പൂർണമായും നിർത്തിവെച്ചിരുന്നില്ലെന്നു മാത്രം. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 28 ലക്ഷം ടിൻ അരവണയും 3 ലക്ഷം കവർ അപ്പവും കരുതൽ ശേഖരമായി ഉണ്ട്. ടിൻ ആരവനയ്ക്ക് 80 രൂപയും, അപ്പം ഒരു പായ്‌ക്കറ്റിന് 35 രൂപയുമാണ് വില.
Post Your Comments