ന്യൂഡല്‍ഹി : ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ നിയമവിദ്യാര്‍ഥിനികള്‍ ദില്ലി ഹെെക്കോടതിയില്‍ പൊതു താര്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ അടുത്താഴ്ച കോടതി വാദം കേള്‍ക്കും. നിസാമുദ്ദീന്‍ ദര്‍ഗ ഒരു പൊതുസ്ഥലമാമെന്നും
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സന്ദര്‍ശനം വിലക്കിയുളള നോട്ടീസ് ഭര്‍ഗ്ഗയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത് ചോദ്യം ചെയ്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ദര്‍ഗ ട്രസ്റ്റിനോടും ദില്ലി പൊലീസിനോടുമെല്ലാം സ്ത്രീ പ്രവേശനം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശബരിമല യുവതീപ്രവേശന വിധി അടക്കം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments