പമ്പ: ശബരിമലയിലേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും 40 യുവതികള്‍ എത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലേയ്ക്ക് വരുന്ന യുവതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചു തുടങ്ങിയയായാണ് രഹസ്യന്വേഷണ വിഭാഗം പറയുന്നത്. ‘ഹിന്ദു മക്കള്‍ കക്ഷി’ എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നാണ് സൂചന.
യുവതികള്‍ ഏതു ദിവസം ശബരിമലയില്‍ എത്തുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലേയ്ക്ക് പോകുന്നവരെ സംഘടിപ്പിക്കാനുള്ള അവസാനഘട്ട ശ്രമം നടക്കുകയാണെന്നുമാണ് ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ രഹസ്യ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന വിവരം. കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ‘ഹിന്ദു മക്കള്‍ കക്ഷി’ എന്ന സംഘടനയുടെ പ്രവര്‍ത്തനം നടക്കുന്നത്. കൂടാതെ സേലം, മധുര, വിഴുപുരം എന്നിവിടങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട, ശബരിമലയില്‍ എത്തുന്നതിനൊപ്പം എരുമേലി വാവരു പള്ളിയിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ കയറാനും ഇവര്‍ പദ്ധതിയിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments