ചെന്നൈ: ശശികലയുടെ ജയിൽ മോചനം ഉടനുണ്ടാകുമെന്ന് അഭിഭാഷകൻ. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും പരപ്പന അഗ്രഹാര ജയിൽ അധികൃതർ അറിയിച്ചു. നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷനൽകിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു.
ശിക്ഷായിളവ് ജയിൽ അധികൃതർ അംഗീകരിച്ചെന്നും ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നുമാണ് ശശികലയുടെ അഭിഭാഷകൻ്റെ പ്രതികരണം. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് വി കെ ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല നേരെത്തെ അടച്ചിരുന്നു.
Post Your Comments