ന്യൂയോര്‍ക്ക് : ഫോബ്സ് മാസിക തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ ശക്തരായ 100 വനിതകളില്‍ നാല് ഇന്ത്യന്‍ വനിതകളും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും ജര്‍മന്‍ ചാന്‍സലറായ ആംഗല മെര്‍ക്കല്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി.വാര്‍ത്തകളിലെ സാന്നിധ്യം, സ്വത്ത്,സ്വാധീനം,പ്രഭാവം എന്നിവ കണക്കിലെടുത്താണ് ഫോബ്സ് പട്ടിക തയ്യാറാക്കിയത്. 100 ഏറ്റവും സ്വാധീനമുള്ള വനിതകള്‍ കോടീശ്വരര്‍,ബിസിനസ്,ഫിനാന്‍സ്,മാധ്യമം,രാഷ്ട്രീയം,മനുഷ്യസ്നേഹം,എന്‍ജിഒ,ടെക്നോളജി എന്നിങ്ങനെയുള്ള 7 വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് ഫോബ്സ് അറിയിച്ചു.
എച്ചസിഎല്‍ ടെക്‌നോളജീസ് സിഇഒ റോശ്‌നി നദല്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ, എച്ചടി മീഡിയ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ശോഭന ഭര്‍തിയ, നടി പ്രിയങ്ക ചൊപ്ര എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍
Post Your Comments