2022 വനിതാ ഏഷ്യാക്കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സമനില. ഇറാനെതിരേ നടന്ന കളിയില്‍ ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു. ഇന്ത്യന്‍ മുന്നേറ്റ താരങ്ങളുടെ സ്‌കോറിംഗിലെ പിഴവും ഇറാന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവുകളുമായിരുന്നു കളി സമനിലയിൽ കലാശിച്ചത്.
നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ മധ്യനിര നൽകിയെങ്കിലും മുന്നേറ്റനിരയ്ക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 65 ശതമാനം പന്തു കൈവശം വെയ്ക്കലും 409 പാസുകളും കൈമാറിയിട്ടും ഗോളവസരം കളഞ്ഞുകുളിക്കുന്നതിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുകയും ചെയതു.
Read Also:- ‘നാണമില്ലാത്തവൻ’ മെസിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍
ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയ്ക്കായി. ഇറാന്‍ മൂന്നാമത് വന്നപ്പോള്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ചൈന മൂന്ന് പോയിന്റുമായി ഒന്നാമതെത്തി. ചൈനയും ചൈനീസ് തായ്‌പേയിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ചൈന ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ചൈനീസ് തായ്‌പേയിയെ തകര്‍ത്തത്.
Post Your Comments