അബുദാബി: ബഹുരാഷ്ട്ര കമ്പനികളുടെ തലപ്പത്തുള്ളവരെ പിന്തള്ളി ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സി.ഇ.ഒ ഫോബ്‌സ് മാഗസനില്‍ ഇടം പിടിച്ചു. ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സി.ഇ.ഒ വി.നന്ദകുമാറാണ് ഈ പ്രതിഭാശാലി. ഫോബ്സ് മാഗസിന്റെ മദ്ധ്യപൂര്‍വേഷ്യയിലെയും ആഫ്രിക്കയിലെയും പ്രതിഭാശാലികളായ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. മാസ്റ്റര്‍ കാര്‍ഡിന്റെ ബിയാട്രീസ് കൊര്‍ണാചിയ, പെപ്സികോയുടെ മുസ്തഫ ഷംസെല്‍ദിന്‍, ഒറേഡ്രോ ഗ്രൂപ്പിന്റെ ആന്‍ഡ്രൂ ക്വാല്‍സേത് എന്നിവര്‍ക്ക് തൊട്ടുപിന്നില്‍ നാലാംസ്ഥാനത്താണ് നന്ദകുമാര്‍.
ഗൂഗിള്‍, കൊക്കകോള, ഒറാക്കിള്‍, മൈക്രോസോഫ്റ്ര്, യൂബര്‍, ട്വിറ്റര്‍ തുടങ്ങിയവയുടെ മാര്‍ക്കറ്റിംഗ് തലവന്മാരും പട്ടികയിലുണ്ട്. അറബ് പ്രൊഫഷണലുകള്‍ക്ക് ആധിപത്യമുള്ള പട്ടികയില്‍ 22 പേര്‍ വനിതകളാണ്. ഫോബ്സ് പട്ടികയിലെ ഇന്ത്യക്കാരില്‍ ഒന്നാംസ്ഥാനത്തും നന്ദകുമാറാണ്.
തിരുവനന്തപുരം സ്വദേശിയായ നന്ദകുമാര്‍, കഴിഞ്ഞ 25 വര്‍ഷമായി കമ്മ്യൂണിക്കേഷന്‍ രംഗത്തുണ്ട്. 2015 മുതല്‍ ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറാണ്. 2000ല്‍ ലുലു ഗ്രൂപ്പില്‍ ചേര്‍ന്നത് മുതല്‍ ലുലുവിന്റെ ആഗോള വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് നന്ദകുമാറാണ്.
Post Your Comments