KeralaLatest NewsNewsIndia

ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഇന്ത്യൻ ഭരണഘടനയും, സ്ത്രീകളും സുരക്ഷിതരായിരിക്കും: സി.ടി. രവി

ബംഗളൂരു: മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. കൽബുർഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ ഭരണഘടനയും സ്ത്രീകളും ഇന്ത്യയില്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളിൽ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല: കോടിയേരി

‘ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലംവരെ ഇന്ത്യക്ക് ഡോ. അംബേദ്കര്‍ എഴുതിയ ഭരണഘടനയുണ്ടാകും. തുല്യതയുണ്ടാകും. ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഗാന്ധാരത്തില്‍ സംഭവിച്ചതെന്തോ ഇവിടെയും അത് സംഭവിക്കും’മെന്ന് സി.ടി. രവി പറഞ്ഞു.

‘മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. സഹിഷ്ണുതയുള്ളവര്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിലേതിന് സമാനമായ സാഹചര്യമുണ്ടാകും. അവര്‍ ഭൂരിപക്ഷമായാല്‍ ശരീഅത്തിന് വേണ്ടിയാണ് സംസാരിക്കുക, അംബേദ്കര്‍ എഴുതിയ ഭരണഘടനക്ക് വേണ്ടിയായിരിക്കില്ലെന്നും സി.ടി. രവി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button