KeralaLatest News

പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ എണ്ണം കൂടുന്നു: റിപ്പോര്‍ട്ട് ഇങ്ങനെ

ഫോണില്‍ വിളിച്ച് ഭയപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ ചിത്രങ്ങള്‍ കൈക്കലാക്കുന്നത്

തൃശ്ശൂര്‍: നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ സുപ്രധാന വിവരങ്ങള്‍ വിവരങ്ങള്‍ പോലീസ്. സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തി  നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായും പോലീസ് മുന്നറിയിപ്പ് നല്‍കി. ഫോണില്‍ വിളിച്ച് ഭയപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ ചിത്രങ്ങള്‍ കൈക്കലാക്കുന്നത്.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിക്കുന്നവര്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതിന്റെ അന്വേഷണത്തിനായി വിളിക്കുന്നതെന്നും പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. പെണ്‍കുട്ടികളെ വലയില്‍വീഴ്്ത്താന്‍ വൈദഗ്ധ്യമുള്ള ഇവര്‍ ഗാംഭീര്യമുള്ള ശബ്ദത്തിലാണ് സംസാരിക്കുക. പിന്നീട് സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും യഥാര്‍ഥചിത്രങ്ങളും ആവശ്യപ്പെടും. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭീഷണിപ്പെടുത്തി ശല്യം ചെയ്യുന്നു. എന്നാല്‍ വ്യാജ ഫോണ്‍വിളികളില്‍ ഒരുപാട് പേര്‍ കുടുങ്ങുന്നുണ്ടെന്ന്മ നസ്സിലായതോടെയാണ്‌പോലീസിന്റെ മുന്നറിയിപ്പ്.

അതേസമയം ഫോണിലൂടെ വിളിക്കുന്നവര്‍ക്ക് നിങ്ങളുടെ വിവരങ്ങളും ഫോട്ടോകളും കൈമാറരുതെന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇതു പോലുള്ള ആവശ്യങ്ങളുമായി പോലീസ് ഉദ്യോഗസ്ഥര്‍ നിങ്ങളെ വിളിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ആരെങ്കിലും ഇത്തരം ചതിയില്‍പ്പെട്ടാല്‍ മടികൂടാതെ പരാതിനല്‍കണമെന്നും പോലീസ് അഭ്യര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button