ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എപ്പോഴെങ്കിലും പത്രസമ്മേളനത്തിന് ഇരിക്കണമെന്നാണ് രാഹുൽ പരിഹസിച്ചത്. തെരഞ്ഞെടുപ്പുകളില്‍ മോദി നടത്തുന്ന അമിത പ്രചാരണങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചു.
പ്രിയപ്പെട്ട മോദി, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയെന്ന പാര്‍ട് ടൈം ജോലിക്കായി കുറച്ചുസമയമെങ്കിലും ചെലവഴിക്കൂ. നിങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് 1654 ദിവസങ്ങളായി. ഒരു പത്രസമ്മേളനത്തിനു പോലും ഇരുന്നിട്ടില്ല. നിങ്ങളോടു ചോദ്യങ്ങള്‍ ഉയരുന്നതു കേള്‍ക്കാന്‍ രസമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു. ഹൈദരാബാദില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Post Your Comments