KeralaLatest News

മാധ്യമ വിലക്ക്: അവസാനം സര്‍ക്കാര്‍ വഴങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ യുക്തമായ ഭേദഗതി വരുത്തുമെന്ന് വ്യവസായിക മന്ത്രി ഇ.പി ജയരാജന്‍. മാധ്യമ വിലക്ക് ഉണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇത് സബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമ സഭയിലാണ് അദ്ദേഹം മാധ്യമ വിലക്ക് സംബന്ധിച്ചുള്ള വിഷയത്തിന് വിശദീകരണം നല്‍കിയത്.

എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് കൊണ്ടുവന്നത്. കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഉത്തരവെന്നും നേരത്തേ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും, ഉത്തരവ് പിന്‍വലിക്കണമെന്നും, അടിയന്തര പ്രമേയം നോട്ടീസിന് അനുമതി തേടിക്കൊണ്ട് കെ സി ജോസഫ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button