തിരുവനന്തപുരം: ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രശനങ്ങള്‍ പരിഹരിക്കുന്നതിനു പകരം മുഖ്യമന്ത്രി സ്വീകരിച്ചത് എരി തീയില്‍ എണ്ണയൊഴുക്കുന്ന നിലപാടാണ്. എന്നാല്‍ ഇതൊരു അവസരമായി കണ്ട് ബിജെപി മുതലെടുപ്പ് നടത്തുകയും ചെയ്തുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം കെ.ടി ജലീലിന്റെ രാജി എന്നിവ ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മാണത്തിലെ ഗുരുതര വീഴ്ചക്കെതിരെ, ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു സഹായ്‌ന ധര്‍ണ. നിരവധി പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി. ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം നേമം നിയോജകമണ്ഡല സായാഹ്നധര്‍ണ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിജയന്‍ തോമസ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments