KeralaLatest News

ബന്ധുനിയമനം; ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്

മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ യൂത്ത് ലീഗിന്റെ തീരുമാനം. നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്ബളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം ആവശ്യമാണ്. യു.ഡി.എഫിന്റെ കാലത്ത് സഹകരണ ബാങ്കില്‍ നിന്നുള്ളയാളെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button