KeralaLatest NewsIndia

കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിച്ച നിലക്കലില്‍ കാറില്‍ പമ്പ വരെ പോയ ഹിന്ദു ഐക്യവേദി നേതാവിനെ തടയാനാവാതെ പൊലീസ്

നിലക്കൽ: ശബരിമലയിലെ നിയന്ത്രണങ്ങളുടെ ഭാഗമായി നിലക്കൽ വരെ മാത്രമേ ഭക്ത ജനങ്ങൾക്ക് വാഹനം അനുവദിക്കൂ. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്നപ്പോഴും കൂടെയുള്ളവരുടെ വാഹനം വിടാന്‍ പറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിരീക്ഷണ സമിതിക്കും ബസിലാണ് പോകേണ്ടി വന്നത്. എന്നാൽ ഇന്നലെ കോഴിക്കോട് ജില്ലാ സെക്രട്ടറി ബൈജു കൂമുള്ളിയും മകനും മൂന്ന് സുഹൃത്തുക്കളും പമ്പയിൽ വരെ കാറിൽ തന്നെയാണ് പോയത്. പൊലീസിന് തടയാനായില്ല.

ഇതിന്റെ കാരണം ഹൈക്കോടതിയുടെ പ്രത്യേക അനുമതി ഇവർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു എന്നതാണ്. സ്വകാര്യ വാഹനത്തിൽ പമ്പ വരെ പോകാനുള്ള കോടതി ഉത്തരവുമായി വന്ന ഇവരെ തടയാൻ പൊലീസിന് കഴിഞ്ഞതുമില്ല. ഇന്നലെ വൈകിട്ട് 5.30ന് നിലയ്ക്കലില്‍ വിധിപ്പകര്‍പ്പ് പരിശോധിച്ച പൊലീസ് അദ്ദേഹത്തെയും കൂട്ടരെയും കടത്തി വിടുകയും ചെയ്തു.

ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന് ബൈജു പറഞ്ഞു. ഇതോടെയാണ് കോടതിയുടെ അനുമതി ലഭിച്ചതും.എന്തായലും ഹിന്ദു ഐക്യവേദി നേതാവിന്റെ മാര്‍ഗ്ഗം മറ്റുള്ളവരും ഉപയോഗിക്കുമോ എന്ന ആശങ്കയും പൊലീസിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button