KeralaLatest NewsIndia

പാരിസ് ഭീകരാക്രണ കേസ്,​ മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തില്‍

തീവ്രവാദ കേസില്‍ യൂറോപ്യന്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായിട്ടാണ്.

കൊച്ചി: കനകമല ഐസിസ് കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തില്‍. പാരീസ് ആക്രമണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്തീനെ സംഘം തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഇവർ ചോദ്യം ചെയ്യും. പാരീസ് ആക്രമണക്കേസ് പ്രതിക്കൊപ്പം സുബ്ഹാനി ആയുധ പരിശീലനം നേടിയിരുന്നു.

തീവ്രവാദ കേസില്‍ യൂറോപ്യന്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായിട്ടാണ്. 2015ലെ പാരീസ് ഭീകരാക്രമണക്കേസില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന കേസിലാണ് സുബ്ഹാനി അറസ്റ്റിലായത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിലാണ് പാരീസ് ഭീകരാക്രമണക്കേസ് പ്രതിക്കൊപ്പം ഇയാൾ പരിശീലനം നേടിയിരുന്നെന്നു വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button