Latest NewsKeralaIndia

‘യഹിയ ലക്ഷ്യമിട്ടത് ഐഎസിന്റെ ഇന്ത്യന്‍ ഘടമുണ്ടാക്കാന്‍, ചേര്‍ക്കാന്‍ ആഗ്രഹിച്ചത് മലയാളികളെ: ഭീകരാക്രമണവും ലക്‌ഷ്യം’

സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചാണ് യുവാക്കളെ ലക്ഷ്യമിട്ടത്.

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള (ഐഎസ്) ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച അറസ്റ്റിലായവര്‍ക്ക് കേരള ബന്ധവും കണ്ടെത്തി. ഐഎസ് കേരളത്തില്‍ നിന്നടക്കം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയും തിരിച്ചറിയുന്നു. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചാണ് യുവാക്കളെ ലക്ഷ്യമിട്ടത്.

കൊരട്ടിയിലും കോഴിക്കോടും കണ്ടെത്തിയ വ്യാജ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പാക് ചാര സംഘടനയുടെ ബന്ധവും കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്നതിന് വീണ്ടും തെളിവ് കിട്ടുന്നത്. കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ 4 പേര്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലടക്കം പല തവണ വന്നിരുന്നു. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്താണ് ഇവരുള്ളത്.

ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി മുഹമ്മദ് അമീന്‍ (അബു യഹിയ) ആണ് സംഘത്തിനു നേതൃത്വം നല്‍കിയിരുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബു യഹിയ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തി. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ഇയാള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയൊരുക്കി. കശ്മീര്‍ സന്ദര്‍ശിച്ച അമീന്‍ അവിടെയുള്ള മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ കശ്മീരി) എന്നയാള്‍ക്കൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിച്ചു.

അമീന്‍ പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎക്കു ലഭിച്ചത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ മലയാളികളായ അബു യഹിയ, ഡോ. റഹീസ് റഷീദ് എന്നിവര്‍ ഉള്‍പ്പെടെ 3 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തിരുന്നു. അബു യഹിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു ബഹ്‌റൈനില്‍നിന്ന് കേരളത്തിലെത്തിയത്. തുടര്‍ന്ന് ജമ്മു കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ഓച്ചിറ മേമന സ്വദേശിയായ ഡോ. റഹീസ് റഷീദ് ബെംഗളൂരുവില്‍ ഡെന്റല്‍ ഡോക്ടറാണ്. 3 വര്‍ഷം മുന്‍പ് കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തു. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ ഓച്ചിറയിലെ വീട്ടിലെത്തിയത്. 2016 ല്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേര്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച മംഗളൂരുവില്‍ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button