Latest NewsKeralaInternational

കേരളത്തില്‍ നിന്നുള്ള 14 മലയാളികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ ഐസിസ് -കെ യുടെ ഭാഗം

തീവ്രവാദികൾ മലയാളം സംസാരിക്കുന്ന ചില വിഡിയോകൾ ഇതിനിടെ പ്രചരിച്ചിരുന്നു

കൊച്ചി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയും ഭീകര പ്രവർത്തനത്തെ ഓർത്ത് ജാഗ്രതയിലാണ് ഉള്ളത്. തീവ്രവാദികൾ ഇന്ത്യയെയും ഉന്നം വെക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടാതെ കെരളം വഴി വരുന്നതിനു സാധ്യത കൂടുതലുമാണ്. അതിനിടെ സംസ്ഥാന ജാഗ്രത പാലിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നു. കേരളത്തില്‍ നിന്നുള്ള 14 പേര്‍ കാബൂള്‍ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസന്‍ (ISIS-K) എന്ന ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബഗ്രാം ജയിലില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ച തീവ്രവാദികളില്‍ ഉള്‍പ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദികൾ മലയാളം സംസാരിക്കുന്ന ചില വിഡിയോകൾ ഇതിനിടെ പ്രചരിച്ചിരുന്നു. ശശി തരൂർ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തില്‍ 13 യു എസ് സൈനികര്‍ ഉള്‍പ്പടെ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളില്‍ ഒരാള്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മറ്റ് 13 പേരെ കുറിച്ച്‌ ഒരു വിവരവുമില്ലായിരുന്നു. ഇവര്‍ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ കാബുള്‍ വിമാനത്താവള ആക്രമത്തില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോര്‍ട്ട് പറയുന്നു. മത്സ്യബന്ധന ബോട്ടുകളില്‍ ശ്രീലങ്കന്‍ സംഘം തമിഴ്‌നാട്ടിലേക്കു കടന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കയാണ്. തമിഴ്‌നാട്ടില്‍ എത്തിയതിനു ശേഷം റോഡ് മാര്‍ഗം ഇവര്‍ കൊച്ചിയിലേക്കു തിരിക്കുമെന്നും സൂചനയുള്ളതിനാൽ ഇവിടെയെല്ലാം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഐസിസ് – കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രൊവിന്‍സ് (ISKP) അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയാണിത്.

ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ജിഹാദികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച്‌ സ്വന്തം സംഘടന വേണ്ടത്ര തീവ്രമായി കാണാത്ത അഫ്ഗാന്‍ താലിബാനിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാക്കിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവര്‍ണ കാലത്ത് ഏകദേശം മൂവായിരത്തോളം പോരാളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്കയും അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഐസിസ്-കെയ്ക്ക് വലിയ നഷ്ടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button